മസ്കത്ത്: (gcc.truevisionnews.com) കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ആഴത്തിലുള്ള സഹോദര ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സന്ദർശനം.
സുൽത്താനുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സന്ദർശനം സഹായകമാകും.
വിവിധ മേഖലകളിൽ ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും തുടർച്ചയായ സഹകരണത്തിന്റെയും ശക്തി ഈ സന്ദർശനം അടിവരയിടുന്നു.
Kuwaiti Emir to visit Oman today