കുവൈത്ത് സിറ്റി: (gcc.truevisionnews.com) കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് കുവൈത്തിൻ്റെ മാനുഷിക സഹായം തുടരുന്നു. രണ്ടാമത്തെ എയർബ്രിഡ്ജിന്റെ ഭാഗമായി 40 ടൺ ഭക്ഷ്യവസ്തുക്കളുമായുള്ള 19ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.
ഈ വിമാനത്തോടെ ഈജിപ്ത്, ജോർഡൻ എന്നിവ വഴി കുവൈത്ത് ഗസ്സയിലേക്ക് എത്തിച്ച മൊത്തം സഹായം 400 ടൺ പിന്നിട്ടു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായത്തിൻ്റെ വിതരണം ഏകോപിക്കുന്നത്. വിവിധ സർക്കാർ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ഈ ദൗത്യം പുരോഗമിക്കുന്നത്.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്.
ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്. ഗസ്സയിലെ ഫലസ്തീനികളുടെ അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ അയക്കുമെന്നും കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു. സൊസൈറ്റി ഇതുവരെ ജോർഡനിലേക്ക് നാല്, ഈജിപ്തിലേക്ക് 15 എന്നിങ്ങനെയാണ് ദുരിതാശ്വാസ വിമാനങ്ങൾ അയച്ചത്. ഇവിടെ നിന്ന് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കും.
To the tears of Gaza...; Kuwait's 19th relief flight to Gaza, aid exceeds 400 tons