കുവൈത്ത് സിറ്റി: (gcc.truevisionnews.com) എറണാകുളം മൂവാറ്റുപുഴ സ്വദേശി ബിൻഷാദ് (24) കുവൈത്തിൽ അന്തരിച്ചു. ഫർവാനിയ റസ്റ്റാറന്റിൽ ജോലി ചെയ്യുകയായിരുന്നു. മൂവാറ്റുപുഴ ഉത്തിനാട്ടു കാവുംകര അസിയുടെയും ഹാജറയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സഹോദരങ്ങൾ: ഉസാമ, സൈബ.
Heart attack Expatriate Malayali youth passes away in Kuwait