സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ ഈടാക്കും

സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ ഈടാക്കും
Oct 13, 2025 03:02 PM | By Anusree vc

മ​നാ​മ: (gcc.truevisionnews.com) രാജ്യത്തെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും കാൽനടയാത്ര നിയമങ്ങൾ അന്താരാഷ്ട്ര നിലവാരവുമായി സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നതിന് (ജേ വാക്കിങ്) പിഴ ചുമത്തുന്നതിനുള്ള പുതിയ നിർദ്ദേശം ബഹ്‌റൈൻ പാർലമെൻ്റിൻ്റെ പരിഗണനയിൽ.

നി​യ​മം അ​നു​വ​ദി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യും സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത സ​മ​യ​ത്തും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നെ​യാ​ണ് 'ജേ ​വാ​ക്കി​ങ്' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് പി​ഴ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​കും.സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റും പാ​ർ​ല​മെ​ന്റി​ന്റെ സാ​മ്പ​ത്തിക, ധ​ന​കാ​ര്യ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ എം.​പി അ​ഹ​മ്മ​ദ് അ​ൽ സ​ല്ലൂ​മാ​ണ് ഈ ​നി​ർ​ദേ​ശ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ്വ​ത​ന്ത്ര എം.​പി മു​നീ​ർ സു​റൂ​ർ ഉ​ൾ​പ്പെ​ടെ ബ്ലോ​ക്കി​ന് പു​റ​ത്തു​നി​ന്നും പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.

ജേ ​വാ​ക്കി​ങ് ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക മാ​ത്ര​മ​ല്ല, ഗ​താ​ഗ​ത​ത​ട​സ്സ​ങ്ങ​ളു​ണ്ടാ​ക്കു​ക​യും അ​നാ​വ​ശ്യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നെ​ന്ന് എം.​പി അ​ൽ സ​ല്ലൂം പ​റ​ഞ്ഞു. ഈ ​നി​ർ​ദേ​ശം ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും അ​വ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​തി​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലെ നി​ർ​ദേ​ശം നി​യ​മ​മാ​യാ​ൽ, ന​ട​പ്പാ​ത​ക​ളോ സി​ഗ്ന​ലു​ക​ളോ പാ​ലി​ക്കാ​തെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കും. ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ യു.​എ.​ഇ, യു.​എ​സ്, ജ​ർ​മ​നി, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി ബ​ഹ്‌​റൈ​നി​ലും കാ​ൽ​ന​ട​യാ​ത്ര നി​യ​മ​ലം​ഘ​നം ശി​ക്ഷാ​ർ​ഹ​മാ​കും. യു.​എ.​ഇ​യി​ൽ ഇ​തി​നു​ള്ള പി​ഴ 10,000 ദി​ർ​ഹം വ​രെ​യാ​ണ്.

ഈ ​നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം ഭി​ന്ന​മാ​ണ്. പ​ല താ​മ​സ​ക്കാ​രും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഈ ​ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ൾ ചി​ല​ർ കൂ​ടു​ത​ൽ കാ​ൽ​ന​ട മേ​ൽ​പ്പാ​ല​ങ്ങ​ൾ, സീ​ബ്രാ ക്രോ​സു​ക​ൾ, സി​ഗ്ന​ൽ ക്രോ​സു​ക​ൾ എ​ന്നി​വ ആ​ദ്യം നി​ർ​മി​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും വാ​ദി​ക്കു​ന്നു.


ഈ ​നി​ർ​ദേ​ശം ആ​ദ്യം വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യും. തു​ട​ർ​ന്ന് മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക് സ​മ​ർ​പ്പി​ക്കും. നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ 2026ൽ​ത​ന്നെ ഇ​ത് ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും നി​യ​മം ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​റി​യ പി​ഴ​യും നി​യ​മം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ക​ഠി​ന​മാ​യ പി​ഴ​യും അ​പ​ക​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കേ​സു​ക​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ശി​ക്ഷ​യും നി​ർ​ദേ​ശി​ച്ചേ​ക്കാം എ​ന്നാ​ണ് സൂ​ച​ന.













If you don't take care, you will be fined; If you cross the road illegally, you will be fined in Bahrain

Next TV

Related Stories
ജാഗ്രതാ നിര്‍ദ്ദേശം; യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

Oct 13, 2025 04:43 PM

ജാഗ്രതാ നിര്‍ദ്ദേശം; യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന്...

Read More >>
ഗസ്സയുടെ കണ്ണീരൊപ്പാൻ...; ഗസ്സയിലേക്ക് കുവൈത്തിൻ്റെ 19-ാമത് ദുരിതാശ്വാസ വിമാനം, സഹായം 400 ടൺ കടന്നു

Oct 13, 2025 02:41 PM

ഗസ്സയുടെ കണ്ണീരൊപ്പാൻ...; ഗസ്സയിലേക്ക് കുവൈത്തിൻ്റെ 19-ാമത് ദുരിതാശ്വാസ വിമാനം, സഹായം 400 ടൺ കടന്നു

ഗസ്സയുടെ കണ്ണീരൊപ്പാൻ...; ഗസ്സയിലേക്ക് കുവൈത്തിൻ്റെ 19-ാമത് ദുരിതാശ്വാസ വിമാനം, സഹായം 400 ടൺ...

Read More >>
കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു; വിദൂര റോബോട്ടിക് സർജറി വിജയകരം

Oct 13, 2025 12:13 PM

കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു; വിദൂര റോബോട്ടിക് സർജറി വിജയകരം

കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു; വിദൂര റോബോട്ടിക് സർജറി...

Read More >>
ഇത്തിഹാദ് യാത്രാ സേവനങ്ങൾക്ക് ആപ് വരുന്നു; തുടർ യാത്രയും ആസൂത്രണം ചെയ്യാം

Oct 13, 2025 11:48 AM

ഇത്തിഹാദ് യാത്രാ സേവനങ്ങൾക്ക് ആപ് വരുന്നു; തുടർ യാത്രയും ആസൂത്രണം ചെയ്യാം

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്കായി ആപ്...

Read More >>
ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് കുവൈത്തിലെ സുരക്ഷാ സേന

Oct 12, 2025 03:36 PM

ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് കുവൈത്തിലെ സുരക്ഷാ സേന

ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് കുവൈത്തിലെ സുരക്ഷാ...

Read More >>
സൗദിയിൽ വാഹനം കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ച  മലയാളിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു

Oct 12, 2025 11:56 AM

സൗദിയിൽ വാഹനം കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ വാഹനം കൂട്ടിയിടിച്ച് തീപിടിച്ച് മലയാളി മരിച്ചു, തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ, മൃതദേഹം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall