കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഉയൂൺ പ്രദേശത്തെ ഒരു ഹൈസ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് ആശങ്കാകുലരായ രക്ഷിതാക്കളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊതു സുരക്ഷാ ഉദ്യോഗസ്ഥരും പട്രോൾ യൂണിറ്റുകളും ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. അവർ സംഘർഷം അവസാനിപ്പിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകുകയും ചെയ്തു.
സംഘർഷത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താനും അതിൽ ഉൾപ്പെട്ട എല്ലാ കക്ഷികളെയും തിരിച്ചറിയാനും വേണ്ടിയാണ് അന്വേഷണം. ഇത്തരം അക്രമാസക്തമായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Kuwaiti security forces launch investigation into high school brawl, several injured