കുവൈത്ത് : (gcc.truevisionnews.com) രാജ്യത്തെ ആരോഗ്യമേഖലയിൽ ഒരു സുപ്രധാന നേട്ടം കൂടി. ജാബർ അൽ അഹ്മദ് ആശുപത്രിയിലെ ഒരു രോഗിയിൽ വിദൂര റോബോട്ടിക് ശസ്ത്രക്രിയ (Remote Robotic Surgery) വിജയകരമായി പൂർത്തിയാക്കി കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു. സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് ജഹ്റ ആശുപത്രിയിലിരുന്നാണ് സർജിക്കൽ റോബോട്ടിനെ നിയന്ത്രിച്ചത്. രാജ്യത്തെ രണ്ട് ആശുപത്രികൾക്കിടയിൽ നടന്ന ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയാണിത്. ഗൈനക്കോളജിക്കൽ ട്യൂമർ ബാധിച്ച രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ സംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിലെ കുവൈത്തി മെഡിക്കൽ ടീമുകളുടെ വലിയ പരിശ്രമമാണ് ഈ നേട്ടമെന്ന് ഗൈനക്കോളജിക്കൽ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. വഫാ അൽ ദുവൈസാൻ അറിയിച്ചു.
Kuwaiti medical team creates history; remote robotic surgery successful