സൗദി: (gcc.truevisionnews.com) സൗദിയിൽ ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുവാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ഇടുക്കി തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ സ്വദേശിയായ ഇബ്രാഹിം മരണപ്പെട്ടത്. 75 വയസായിരുന്നു. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര സഹായങ്ങൾക്കും മറ്റും കെഎംസിസി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ: പരേതയായ നബീസ, മക്കൾ: നജീബ്, നൗഫൽ, നജുമ, നസിയ, മരുമക്കൾ: നാസർ, റഹീം. ജിദ്ദ കിങ് ഫഹദ്.
A Malayali man died of a heart attack at the airport while returning home after performing Umrah