ഷാർജ: (gcc.truevisionnews.com) നാട്ടിലേക്കു മടങ്ങാനിരിക്കെ ഷാർജ വിമാനത്താവളത്തിലെത്തിയ മുണ്ടേരി സ്വദേശി കുഴഞ്ഞുവീണുമരിച്ചു. മുണ്ടേരി പടന്നോട്ടുമെട്ട പെട്രോൾ പമ്പിനു സമീപം റഫീഖ് ഹാജിയാണ് (56) മരിച്ചത്.
ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങാൻ ഞായറാഴ്ച രാത്രി ഷാർജ വിമാനത്താവളത്തിൽ എത്തിയതാണ്. ബോർഡിങ് പാസ് ലഭിച്ചശേഷമാണ് കുഴഞ്ഞുവീണത്. ഭാര്യ ഷാഹിന. മക്കൾ: ഇസാന, അദ്നാൻ (ഖത്തർ), റംസാന, ഷസിൻ. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് കബറടക്കും.
Kannur native dies after collapsing at Sharjah airport while returning home

































