കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തേക്ക് തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരാജയപ്പെടുത്തി. മറ്റൊരു രാജ്യത്തുനിന്നെത്തിയ കപ്പലിലെ കാലിത്തീറ്റ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 10 കിലോ ക്രിസ്റ്റൽ മെത്ത് അധികൃതർ പിടികൂടി.
സംശയം തോന്നിയ ഉദ്യോഗസ്ഥർ കപ്പലിലെ 216 ടൺ കാലിത്തീറ്റ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
തുടർന്ന് ഏകദേശം 10 കിലോ ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു. കപ്പലിൽ മറ്റ് നിരോധിത വസ്തുക്കൾ ഇല്ലെന്ന് സ്ഥിരീകരിച്ചതായും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങളെയും, രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാതരം പ്രവർത്തനങ്ങളെയും നേരിടാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.
Even during the festival, there was a rush; Customs seized 10 kg of drugs trying to smuggle them through the ship

































