അബുദാബി: (gcc.truevisionnews.com) ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി. ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽഎൽസിയാണ് അടച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം ആവർത്തിച്ചതിനെ തുടർന്നാണ് കടുത്ത നടപടി സ്വീകരിച്ചത്.
ഭക്ഷ്യോൽപന്നങ്ങൾ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും അതോറിറ്റി നൽകിയ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും സൂചിപ്പിച്ചു. അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയാൽ പിന്നീട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 നമ്പറിൽ അറിയിക്കണം.
Violation of the law Hypermarket closed in Abu Dhabi