നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല...? ഒമാനിൽ 12,597 കാക്കകളെയും മൈനകളെയും കൊന്നൊടുക്കി, കാർഷിക വിളകൾക്ക് ഭീഷണിയാകുന്നു

നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല...? ഒമാനിൽ 12,597 കാക്കകളെയും മൈനകളെയും കൊന്നൊടുക്കി, കാർഷിക വിളകൾക്ക് ഭീഷണിയാകുന്നു
Sep 16, 2025 03:39 PM | By Anusree vc

മ​സ്ക​ത്ത്: (gcc.truevisionnews.com) രാജ്യത്തെ കൃഷിക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തെക്കൻ ബാത്തിന ഗവർണറേറ്റിൽ 12,597 കാക്കകളെയും മൈനകളെയും കൊന്നൊടുക്കി. അധിനിവേശ പക്ഷികളെ നേരിടാനുള്ള ദേശീയ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി. പ്രാദേശിക പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുകയാണ് ഈ കാമ്പയിനിന്റെ പ്രധാന ല​ക്ഷ്യ​മെന്ന് അ​ധി​നി​വേ​ശ പ​ക്ഷി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള ഉ​പ​സ​മി​തി ചെ​യ​ർ​മാ​ൻ ഇ​സ്സ ബി​ൻ അ​ബ്ദു​ല്ല അ​ൽ യ​ഹ്മ​ദി പ​റ​ഞ്ഞു.

മൈ​ന​ക​ൾ, ഇ​ന്ത്യ​ൻ കാ​ക്ക​ക​ൾ തു​ട​ങ്ങി​യ അ​ധി​നി​വേ​ശ പ​ക്ഷി​ക​ൾ ഭ​ക്ഷ​ണ​ത്തി​നും ആ​വാ​സ വ്യ​വ​സ്ഥ​ക്കു​മാ​യി ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ളു​മാ​യി മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​ത് പ്രാ​ദേ​ശി​ക ജീ​വി​ക​ളു​ടെ നാ​ശ​ത്തി​നോ വം​ശ​നാ​ശ​ത്തി​നോ കാ​ര​ണ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി.

പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും മ​റ്റ് ജീ​വ​ജാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ അം​ഗീ​കൃ​ത രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി അ​തോ​റി​റ്റി, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ, പ്രാ​ദേ​ശി​ക സ​മൂ​ഹം എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്ന​ത്.

​അ​ധി​നി​വേ​ശ പ​ക്ഷി​ക​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​കാ​മ്പ​യി​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​വ​യു​ടെ സ്ഥ​ല​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ​തി​വാ​യി ഫീ​ൽ​ഡ് സ​ർ​വേ​ക​ൾ ന​ട​ത്തു​ക​യും അ​വ​യു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളും ന​ട​ത്തി​വ​രു​ന്നു. തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദോ​ഫാ​ർ തു​ട​ങ്ങി സു​ൽ​ത്താ​നേ​റ്റി​ന്‍റെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​ക്ഷി​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന്​ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ൾ സൂ​ചി​പ്പി​ക്കു​ന്നു. ദോ​ഫാ​റി​ലാ​ണ്​ കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് മ​സ്‌​ക​ത്ത്, വ​ട​ക്ക​ൻ ബാ​ത്തി​ന എ​ന്നി​വ​യു​ൾ​പ്പെ​ട​യു​ള്ള മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഇ​ത്ത​രം പ​ക്ഷി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു. പ​ക്ഷി​ക​ൾ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കെ​ണി​വ​ച്ച്​ പി​ടി​കൂ​ടു​ന്ന​തി​ന്​ പു​റെ​മ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചും ഇ​വ​​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്ത് മൈ​ന​ക​ളു​ടേ​യും കാ​ക്ക​ക​ളു​ടേ​യും ശ​ല്യം വ​ർ​ധി​ച്ച​തോ​ട​യാ​ണ്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടി​യ​ത്. കൃ​ഷി​ക​ളും മ​റ്റും ന​ശി​പ്പി​ച്ച് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഇ​വ​വ​രു​ത്തു​ന്ന​ത്. ഗോ​ത​മ്പ്, നെ​ല്ല് തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ളും മു​ന്തി​രി, ആ​പ്രി​ക്കോ​ട്ട്, പി​യേ​ഴ്സ് തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. മൈ​ന​ക​ളും കാ​ക്ക​ക​ളു​മു​ണ്ടാ​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​വ​യു​ടെ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ഒ​മാ​നി​ൽ 1,60,000ൽ ​അ​ധി​കം മൈ​ന​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വ​യു​ടെ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി ടീ​മി​നെ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. പ​ക്ഷി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​യാ​യ സൂ​സ​ന സാ​വേ​ദ്ര​യു​മാ​യാ​ണ് അ​ധി​കൃ​ത​ർ ഇ​തി​നാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്. അ​വ​ർ സ​ലാ​ല​യും മ​സ്ക​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും മൈ​ന​ക​ളേ​യും കാ​ക്ക​ക​ളേ​യും നി​രീ​ക്ഷി​ക്കാ​നു​ള്ള പ്രാ​രം​ഭ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​റ്റു പ​ക്ഷി​ക​ളൂ​ടെ മു​ട്ട​ക​ൾ മൈ​ന ന​ശി​പ്പി​ക്കു​ന്ന​ത് പ്ര​കൃ​തി​യു​ടെ വൈ​വി​ധ്യ​ത്തി​ന് ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ഉ​ഷ്ണ​മേ​ഖ​ല രാ​ജ്യ​ങ്ങ​ളി​ലാ​ണ് മൈ​ന​യെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലും പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലു​മാ​ണ് മൈ​ന​യെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

സ​ലാ​ല​യി​ലെ ചി​ല വി​ലാ​യ​ത്തു​ക​ളി​ൽ ഇ​വ വ​ല്ലാ​തെ വ​ർ​ധി​ക്കു​ന്നു​ണ്ട്. ഗ​വ​ർ​ണ​റേ​റ്റി​ൽ താ​ഖാ, മി​ർ​ബാ​ത്ത് വി​ലാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് സ​ലാ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലും പൊ​തു​പാ​ർ​ക്കു​ക​ളി​ലും 80 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് മൈ​ന​ക​ൾ. താ​ഖ​യി​ൽ 12 ശ​ത​മാ​ന​വും മി​ർ​ബാ​ത്തി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും എ​ട്ട് ശ​ത​മാ​ന​വു​മാ​ണ് മൈ​ന​ക​ൾ. ഇ​ത്ത​രം പ​ക്ഷി​ക​ളു​ടെ വ​ർ​ധ​ന ത​ട​യാ​ൻ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ഭാ​ഗം. മ​റ്റു പ്രാ​ദേ​ശി​ക ജീ​വി​ക​ൾ​ക്കും പ​രി​സ്ഥി​തി​ക്കു​മു​ണ്ടാ​കു​ന്ന വി​പ​രീ​ത ഫ​ലം ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

You have no place here...? 12,597 crows and mynahs killed in Oman, threatening agricultural crops

Next TV

Related Stories
ലൈസൻസില്ലാത്ത ഓട്ടം നിങ്ങളുടെ പോക്കറ്റ് കാലിയാക്കും; അനധികൃത ടാക്സി സർവീസിന് പിഴ 20,000 റിയാൽ വരെ, സൗദിയിൽ കർശന നടപടി

Sep 16, 2025 05:38 PM

ലൈസൻസില്ലാത്ത ഓട്ടം നിങ്ങളുടെ പോക്കറ്റ് കാലിയാക്കും; അനധികൃത ടാക്സി സർവീസിന് പിഴ 20,000 റിയാൽ വരെ, സൗദിയിൽ കർശന നടപടി

ലൈസൻസില്ലാത്ത ഓട്ടം നിങ്ങളുടെ പോക്കറ്റ് കാലിയാക്കും; അനധികൃത ടാക്സി സർവീസിന് പിഴ 20,000 റിയാൽ വരെ, സൗദിയിൽ കർശന...

Read More >>
സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം,  പ്രവാസി യുവാവ് മരിച്ചു

Sep 16, 2025 05:34 PM

സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം, പ്രവാസി യുവാവ് മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാംഗ്ലൂർ സ്വദേശി മരിച്ചു....

Read More >>
 ഇനി കൂടുതൽ സൗകര്യം; സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം

Sep 16, 2025 02:44 PM

ഇനി കൂടുതൽ സൗകര്യം; സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം....

Read More >>
ഇ​നി​മു​ത​ൽ സാ​ധാ​ര​ണ ജോ​ലി സ​മ​യം...; ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി നി​രോ​ധ​നം നീ​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

Sep 16, 2025 12:49 PM

ഇ​നി​മു​ത​ൽ സാ​ധാ​ര​ണ ജോ​ലി സ​മ​യം...; ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി നി​രോ​ധ​നം നീ​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

വേ​ന​ൽ​ക്കാ​ല സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക​യി...

Read More >>
പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

Sep 16, 2025 12:07 PM

പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി....

Read More >>
ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

Sep 16, 2025 12:03 PM

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ്...

Read More >>
Top Stories










Entertainment News





//Truevisionall