Sep 16, 2025 12:07 PM

അബുദാബി : (gcc.truevisionnews.com) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി. ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന ഷോപ്പിങ് ബാഗുകൾ പ്രോത്സാഹിപ്പിച്ച് സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളും ചില്ലറ വ്യാപാര കേന്ദ്രങ്ങളും സഹകരിച്ചതോടെയാണ് പദ്ധതി വിജയിച്ചത്. സുസ്ഥിര ഭാവിയിലേക്കുള്ള കൂട്ടായ പ്രവർത്തനത്തിൽ പുതിയ ഘട്ടത്തിന്റെ തുടക്കമാണിതെന്നും പരിസ്ഥിതി ഏജൻസി (ഇഎഡി) അബുദാബി വ്യക്തമാക്കി.

ക്യാംപെയിൻ ഊർജിതമാക്കുന്നതിനും പുനരുപയോഗ ബദലുകളിലേക്ക് മാറാൻ ജനങ്ങളെ ബോധവൽക്കരിക്കാൻ പരിസ്ഥിതി ഏജൻസി അഭിപ്രായ സർവേയും ആരംഭിച്ചു. 2022 ജൂൺ ഒന്നിന് പ്രാബല്യത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധന നിയമത്തിനു ശേഷം ഒരു വർഷത്തിനകം 17.2 കോടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ചു.

ദിവസേന നാലര ലക്ഷം ബാഗുകളുടെ കുറവാണ് ഉണ്ടായത്. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് സഞ്ചി, പ്ലേറ്റ്, ഗ്ലാസ്, മൂടി, കത്തി, സ്പൂൺ,ഫോർക് എന്നിവ ഉൾപ്പെടെ ഉപയോഗിച്ച ശേഷം കളയുന്ന 16 ഉൽപന്നങ്ങൾ കുറയ്ക്കാനായിരുന്നു നിർദേശം. രണ്ടാം ഘട്ടത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ എന്നിവ നിർത്തലാക്കും.

ആരോഗ്യകരമായ അന്തരീക്ഷത്തോടൊപ്പം സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുമാണ് സമഗ്ര പരിസ്ഥിതി നയം വികസിപ്പിച്ചതെന്ന് ഇഎഡി പറഞ്ഞു. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പ്രകൃതിക്കും മനുഷ്യനും മൃഗങ്ങൾക്കും ഉണ്ടാക്കുന്ന ദൂഷ്യവശങ്ങൾ ജനങ്ങളെ പറഞ്ഞുമനസ്സിലാക്കാനാണ് ബോധവൽക്കരണം തുടരുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്ര ആവാസ വ്യവസ്ഥയെയും നശിപ്പിക്കുമെന്നും വിശദീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റസ്റ്ററന്റുകളും ഹോട്ടലുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപഭോഗം കുറച്ചുവരികയാണ്.





Project success Abu Dhabi eliminates plastic reduces usage by 95 percent

Next TV

Top Stories










News Roundup






//Truevisionall