Sep 15, 2025 12:40 PM

അൽ ഐൻ: (gcc.truevisionnews.com) തൊഴിലുടമയുടെ വീട്ടിൽ മോഷണങ്ങൾ നടത്തിയ കേസിൽ ഇത്യോപ്യൻ യുവതിക്കും കാമുകനും അൽ ഐൻ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും. 25കാരിയായ വീട്ടുജോലിക്കാരി എം.ടി.എ, കാമുകനായ 30കാരൻ എ.എസ്.എ എന്നിവർ ചേർന്ന് വിലപിടിപ്പുള്ള വസ്തുക്കളും 5,000 ദിർഹം ഉൾപ്പെടെയുള്ള പണവും മോഷ്ടിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

പലതവണകളായിട്ടാണ് ഇവർ മോഷണം നടത്തിയത്. കാമുകൻ നാല് തവണ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതായും കണ്ടെത്തി. കഴിഞ്ഞ മേയ് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുതായി ജോലിക്കെത്തിയ വീട്ടുജോലിക്കാരി പുറത്തുനിന്നുള്ള ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയെന്ന് കാണിച്ച് തൊഴിലുടമ ഫലാജ് ഹസ്സ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മറ്റൊരു വീട്ടുജോലിക്കാരി സംശയാസ്പദമായ ചില കാര്യങ്ങൾ തൊഴിലുടമയെ അറിയിച്ചതിനെ തുടർന്നാണ് മോഷണവിവരം പുറത്തറിയുന്നത്. വീട്ടിൽ തിരിച്ചെത്തിയ തൊഴിലുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇത്യോപ്യൻ സ്വദേശിയായ യുവാവ് പലതവണ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നത് കണ്ടു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു. രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടിയിൽ നിന്നും പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു.




Expatriate woman and her boyfriend face imprisonment and deportation in UAE for stealing money for wedding

Next TV

Top Stories










News Roundup






//Truevisionall