കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഷർഖിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരക്ക് തീപിടിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഉണ്ടായ അപകടത്തിൽ ആളപായമില്ല.
വിവരം ലഭിച്ച ഉടൻ തന്നെ ഹിലാലി, മദീന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ അവർക്ക് കഴിഞ്ഞു.
തീപിടിത്തത്തിൽ വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും ആളുകൾക്ക് പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
Black smoke spreads concern; Fire breaks out on roof of under-construction building in Sharqil, no casualties