(gcc.truevisionnews.com) ഒമാനിലെ മസ്കത്തിൽ കാറിനു തീപിടിച്ചു പൊള്ളലേറ്റു മണ്ണൂർ വഴങ്ങോട്ട് വീട്ടിൽ ജേക്കബ് ജോർജ് (53) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. 25 വർഷമായി എൻജെപി കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു.
കാർ നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കാറിന്റെ അടിഭാഗത്ത് നിന്നു തീപിടിത്തമുണ്ടായതെന്നാണ് വിവരം. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ജിനി ജേക്കബ്. മക്കൾ: ഡേവ് ജേക്കബ്, ഡെനി ജേക്കബ്.
Expatriate Malayali dies after car catches fire in Oman