ദുബായ്: [gcc.truevisionnews.com] യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വ്യാപകമായി മഴ പെയ്തതോടെ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെട്ടു. അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മിതമായ മഴ ലഭിച്ചപ്പോൾ മറ്റു ഭാഗങ്ങളിൽ നേരിയ മഴയായിരുന്നു.
മഴയോടൊപ്പം കാറ്റും അനുഭവപ്പെട്ടതോടെ രാജ്യത്തെ താപനിലയിൽ ഇടിവുണ്ടായി. ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രിയുമായിരുന്നു.
പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അന്തരീക്ഷത്തിലെ തണുത്ത വായുവിന്റെ സാന്നിധ്യവുമാണ് അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം 19 വരെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 25 കിലോമീറ്റർ വരെ കാറ്റിന്റെ വേഗം വർധിക്കാനിടയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്ന് ദൃശ്യപരിധി കുറയാം.
ഇതു കാരണം റോഡുകളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
UAE, climate change


































