Sep 13, 2025 08:30 PM

റിയാദ്: (gcc.truevisionnews.com) കുറഞ്ഞ വിലയിൽ കാർ ലഭ്യമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തെ റിയാദ് പൊലീസ് പിടികൂടി. വ്യാജ ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിച്ച് അതുവഴിയാണ് ഇവർ ഇരകളിൽനിന്ന് പണം കണ്ടെത്തിയിരുന്നത്.

മൂന്നംഗ സംഘമാണ് പൊലീസ് വലയിലായത്. യഥാര്‍ഥ വിലയിലും വളരെ കുറഞ്ഞ വിലക്ക് കാറുകള്‍ വില്‍ക്കുമെന്നും തൊഴില്‍ വീസകള്‍ ലഭ്യമാണെന്നും അവകാശപ്പെട്ടാണ് സിറിയക്കാരായ സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കും. അന്വേഷണവും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും നിരവധി മൊബൈല്‍ ഫോണുകളും പ്രതികളുടെ പക്കല്‍ കണ്ടെത്തി.



Cheap cars Fraud gang in Saudi Arabia three expatriates arrested

Next TV

Top Stories










News Roundup






Entertainment News





//Truevisionall