മനാമ: (gcc.truevisionnews.com) ക്ലീനിങ് വിഭാഗത്തിൽ ജോലിയെന്ന സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹ്റൈനിലെത്തിയ 33 കാരിയായ പ്രവാസി യുവതി അനാശാസ്യ പ്രവർത്തകരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഒക്ടോബർ 14ന് വിധി പറയും.
ബഹ്റൈനിലുള്ള 38കാരിയായ വനിതയാണ് 33 കാരിയായ യുവതിയെ ചതിയിൽപ്പെടുത്താൻ ശ്രമിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ 38കാരി നിയമവിധേയമായ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയും യുവതിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ സാഹചര്യം മുതലെടുത്തും ഭീഷണിപ്പെടുത്തിയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
ഇവർക്കെതിരെ മനുഷ്യക്കടത്തിനാണ് പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തിരിക്കുന്നത്. ഏഷ്യക്കാരിയാണെന്നല്ലാതെ ഏത് രാജ്യക്കാരിയാണ് രക്ഷപ്പെട്ടെത്തിയ യുവതിയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Bahrain Woman falls into gang of unscrupulous workers escapes and seeks shelter at police station