സലാല: (gcc.truevisionnews.com) മലപ്പുറം സ്വദേശിയായ യുവാവിനെ ഉറക്കത്തിൽ മരിച്ചനിലയിൽ സലാലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ സലാലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: റിസ്‌വാന തസ്‌നി. പിതാവ് കുഞ്ഞറമു, മാതാവ് ആയിശ. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി സലാല ഭാരവാഹികൾ അറിയിച്ചു.
Expatriate Malayali youth found dead in his sleep in Salalah