മസ്കത്ത്: (gcc.truevisionnews.com) അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘപ്രവർത്തനങ്ങൾ നിലനിൽക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥ ചാർട്ടുകളും സൂചിപ്പിക്കുന്നു. ഇത് അടുത്ത മൂന്ന് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് കാരണമാകും.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ദുർബലമാവുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ വ്യക്തമാക്കി.
Low pressure weakens; isolated rains to continue for next three days