മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരിയായ യാത്രക്കാരിയെ പിടികൂടി. ഭക്ഷണ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. ഇവരിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുന്നതിന്റെ വിഡിയോ ഒമാൻ കസ്റ്റംസിന്റെ എക്സ് പ്ലാറ്റ്ഫോമിൽ അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
നിയമ നടപടികൾ പൂർത്തിയായിവരുന്നു. കഴിഞ്ഞ ദിവസവും മസ്കത്ത് വിമാനത്താവളത്തിൽനിന്ന് കഞ്ചാവുമായി വനിത യാത്രക്കാരികളെ പിടികൂടിയിരുന്നു. ഇവരുടെ ബാഗുകളില്‍ ഒളിപ്പിച്ച 13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണ്.
An Indian passenger was caught with eight kilos of cannabis at Muscat Airport.