ദുബായ്: (gcc.truevisionnews.com)ദുബായിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേരിട്ട് മാറ്റിയെടുക്കാൻ സാധിക്കില്ല. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിലെ ലൈസൻസുകൾക്ക് മാത്രമേ ഈ സൗകര്യമുള്ളൂ. എന്നാൽ, ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്ന് ലൈസൻസ് നേടിയ വിദേശികൾക്ക് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസായാൽ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം.
ആർടിഎ അംഗീകരിച്ച ഇതര ഗൾഫ് രാജ്യങ്ങളടക്കം മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യുഎഇയിലേക്ക് എത്തുമ്പോൾ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസായി അവരുടെ ഡ്രൈവിങ് ലൈസൻസ് മാറ്റാവുന്നതാണ്. യുഎഇയിൽ താമസമാക്കുന്ന പ്രവാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈവിങ് ലൈസൻസ്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്ന് ലൈസൻസ് നേടിയവർക്ക് ദുബായിൽ വീണ്ടും ഡ്രൈവിങ് പഠിക്കേണ്ട ആവശ്യമില്ല. ആർടിഎ അംഗീകാരമുള്ള രാജ്യങ്ങളിൽ നിന്ന് ലൈസൻസ് നേടിയവർക്ക് അത് എളുപ്പത്തിൽ ദുബായ് ലൈസൻസായി മാറ്റിയെടുക്കാം.
Easy way to exchange Indian driving license directly in UAE