മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി
Sep 11, 2025 12:38 PM | By Anusree vc

മ​നാ​മ: (gcc.truevisionnews.com) മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയുടെ അപ്പീൽ ബഹ്‌റൈൻ കോടതി തള്ളി. കടയിൽ മോഷണം നടത്തിയ ശേഷം പ്രതി മർദിച്ചതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണ് കോഴിക്കോട് സ്വദേശിയായ ബഷീർ മരിച്ചത്.

സം​ഭ​വ​ത്തി​ൽ മോ​ഷ​ണ​വും മാ​ര​ക​മാ​യ ആ​ക്ര​മ​ണ​വും ന​ട​ത്തി​യെ​ന്ന കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​ക്രി​മി​ന​ൽ കോ​ട​തി പ്ര​തി​യെ 25 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​ക്ക് വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി ന​ൽ​കി​യ അ​പ്പീ​ലാ​ണ് ബ​ഹ്‌​റൈ​നി​ലെ പ​ര​മോ​ന്ന​ത കോ​ട​തി ത​ള്ളി​യ​ത്. ഇ​തോ​ടെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ ഉ​റ​പ്പാ​യി.36 വ​യ​സ്സു​ള്ള ബ​ഹ്‌​റൈ​നി പൗ​ര​നാ​ണ് പ്ര​തി. ഇ​യാ​ൾ​ക്ക് മ​നോ​രോ​ഗ​മു​ണ്ടെ​ന്നും ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും മ​നോ​രോ​ഗ​വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ ഇ​യാ​ൾ വി​ചാ​ര​ണ​ക്ക് യോ​ഗ്യ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഹാ​ജി​യാ​ത്തി​ലെ ഒ​രു കോ​ൾ​ഡ് സ്റ്റോ​റി​ൽ​നി​ന്ന് സി​ഗ​ര​റ്റും ജ്യൂ​സും സാ​ൻ​ഡ്‌​വി​ച്ചും മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ണം​ന​ൽ​കാ​തെ പോ​യ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന ബ​ഷീ​റി​നെ ക​ട​യ്ക്ക്​ വെ​ളി​യി​ൽ വെ​ച്ച്​ പ്ര​തി അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ​നി​ല​യി​ലാ​ണ് ബ​ഷീ​റി​നെ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ല് ദി​വ​സ​മാ​യി വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്ന ബ​ഷീ​ർ മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ബ​ഷീ​റി​ന് ക​ഠി​ന​മാ​യ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യെ​ന്നും ഇ​ത് ഹൃ​ദ​യ​സ്തം​ഭ​ന​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നു​മാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ബ​ഷീ​റി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്നു.

കോ​ട​തി​യി​ൽ കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും കോ​ട​തി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്രി​മി​ന​ൽ കോ​ട​തി​യി​ലും പി​ന്നീ​ട് കാ​സേ​ഷ​ൻ കോ​ട​തി​യി​ലും അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും ര​ണ്ട് അ​പ്പീ​ലു​ക​ളും ത​ള്ളു​ക​യാ​യി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, പ്ര​തി മു​മ്പ് പ​ല​ത​വ​ണ​യാ​യി ക​ട​യു​ട​മ​ക​ളെ ആ​ക്ര​മി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ത്ത് അ​തി​ക്ര​മം കാ​ണി​ക്കു​ക, സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ക, സ്വ​ത്ത് ന​ശി​പ്പി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് 2002 മു​ത​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

Death of Malayali cold store owner: Bahrain court rejects accused's appeal

Next TV

Related Stories
അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു

Jan 18, 2026 07:04 AM

അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു

അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി...

Read More >>
ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു

Jan 17, 2026 11:25 AM

ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു

ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ...

Read More >>
തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ് മരിച്ചു

Jan 16, 2026 04:45 PM

തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ് മരിച്ചു

തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ്...

Read More >>
ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

Jan 15, 2026 04:40 PM

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും...

Read More >>
ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു

Jan 14, 2026 02:06 PM

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ...

Read More >>
ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

Jan 14, 2026 12:28 PM

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം...

Read More >>
Top Stories