ദുബായിൽ അധ്യാപക നിയമനം കർശനമാക്കുന്നു; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കെ.എച്ച്.ഡി.എ

ദുബായിൽ അധ്യാപക നിയമനം കർശനമാക്കുന്നു; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കെ.എച്ച്.ഡി.എ
Sep 11, 2025 03:29 PM | By Jain Rosviya

ദു​ബൈ:(gcc.truevisionnews.com)ദുബായി എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അധ്യാപക നിയമനം കർശനമാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ). ര​ണ്ട് പു​തി​യ സാ​ങ്കേ​തി​ക ഗൈ​ഡു​ക​ളാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച്​ കെ.​എ​ച്ച്.​ഡി.​എ പു​റ​ത്തി​റ​ക്കി​യ​ത്.

സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ഗൈ​ഡും സ്റ്റാ​ഫ് ഡീ​റ​ജി​സ്ട്രേ​ഷ​ൻ സാ​ങ്കേ​തി​ക ഗൈ​ഡു​മാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​രു​ടെ മാ​റ്റം കു​റ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ് ഗൈ​ഡു​ക​ൾ.

കെ.​എ​ച്ച്.​ഡി.​എ അം​ഗീ​ക​രി​ച്ച യോ​ഗ്യ​ത, അ​നു​ഭ​വ പ​രി​ജ്ഞാ​നം, സ്വ​ഭാ​വ നി​ല​വാ​രം എ​ന്നി​വ പു​തി​യ അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​യി​രി​ക്ക​ണം. അ​റ​ബി, ഇ​സ്​​ലാ​മി​ക പ​ഠ​ന അ​ധ്യാ​പ​ക​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ 2028 സെ​പ്റ്റം​ബ​ർ വ​രെ സ​മ​യ​മ​നു​വ​ദി​ക്കും. അ​ധ്യാ​യ​ന വ​ർ​ഷം ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് 2029 ഏ​പ്രി​ലി​ൽ വ​രെ സ​മ​യ​മ​നു​വ​ദി​ക്കും.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ​യോ സെ​മ​സ്റ്റ​റി​ന്‍റെ​യോ മ​ധ്യ​ത്തി​ൽ ​ സ്കൂ​ൾ വി​ടു​ന്ന അ​ധ്യാ​പ​ക​രും സ്കൂ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രും മ​റ്റൊ​രു സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രാ​യി ചേ​രു​ന്ന​തി​ന് 90 ദി​വ​സം കാ​ത്തി​രി​ക്ക​ണ​മെ​ന്നും പു​തി​യ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ഇ​ത്​ നോ​ട്ടീ​സ്​ പീ​രി​യ​ഡ്​ പൂ​ർ​ത്തി​യാ​ക്കി അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ​യോ സെ​മ​സ്റ്റ​റി​ന്റെ​യോ അ​വ​സാ​ന​ത്തി​ൽ സ്കൂ​ൾ വി​ടു​ന്ന​വ​ർ​ക്ക്​ ബാ​ധ​ക​മ​ല്ല.

നി​യ​മ​ന​ത്തി​ന്​ കെ.​എ​ച്ച്.​ഡി.​എ മു​മ്പ് ന​ൽ​കി​യ അ​പ്പോ​യി​ൻ​മെ​ന്റ് ലെ​റ്റ​റി​ന് പ​ക​രം അ​പ്പോ​യി​ൻ​മെ​ന്റ് നോ​ട്ടീ​സി​നാ​ണ്​ സ്കൂ​ളു​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒ​രാ​ൾ സ്കൂ​ളി​ൽ​നി​ന്ന് പു​റ​ത്തു​പോ​കു​മ്പോ​ൾ എ​ക്സി​റ്റ് സ​ർ​വേ​യും പൂ​ർ​ത്തി​യാ​ക്ക​ണം. എ​ല്ലാ​വ​രും അ​ധ്യാ​പ​ന ജോ​ലി ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ഇ​ൻ​ഡ​ക്ഷ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​​ദേ​ശ​ത്തി​ലു​ണ്ട്. ഗൈ​ഡ്​ നി​ല​വി​ൽ കെ.​എ​ച്ച്.​ഡി.​എ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.



KHDA announces strict criteria for hiring teachers in private education sector in Dubai

Next TV

Related Stories
കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

Sep 11, 2025 05:42 PM

കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

മസ്കത്ത് വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരിയായ യാത്രക്കാരിയെ...

Read More >>
പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

Sep 11, 2025 04:22 PM

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ...

Read More >>
'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

Sep 11, 2025 12:51 PM

'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം...

Read More >>
മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

Sep 11, 2025 12:38 PM

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ...

Read More >>
കഴിച്ചത് വിഷമദ്യമോ? കുവൈത്തിൽ രണ്ട് പ്രവാസികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Sep 11, 2025 12:09 PM

കഴിച്ചത് വിഷമദ്യമോ? കുവൈത്തിൽ രണ്ട് പ്രവാസികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്തിലെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories










News Roundup






//Truevisionall