കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്തിലെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാസവസ്തു കഴിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷമദ്യമാണോ ഇവർ കുടിച്ചതെന്ന സംശയവുമുണ്ട്. ഒരേ രാജ്യക്കാരും ഒരുമിച്ച് താമസിക്കുന്നവരുമായ 25ഉം 26ഉം വയസ്സുള്ള പ്രവാസികളെയാണ് രാവിലെ എട്ട് മണിയോടെ കോമ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ ഉടൻ തന്നെ എംആർഐ സ്കാനുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾ നടത്തി രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രി അധികൃതർ ഉടൻ തന്നെ ഓപ്പറേഷൻസ് റൂമിലും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ അന്വേഷണം തുടങ്ങി. ഇവർ വിഷലിപ്തമായ മദ്യം കഴിച്ചതിനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. സംശയിക്കപ്പെടുന്ന പദാർത്ഥത്തിന്‍റെ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസവും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവയിൽ പലതും മരണത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Two Asian expatriates were admitted to Jahra Hospital in Kuwait in critical condition.