കുവൈത്ത് സിറ്റി : (gcc.truevisionnews.com) സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ മദ്യവേട്ട തുടരുന്നു. അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിവന്ന മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു. മംഗഫിലെ കെട്ടിടത്തിന്റെ ഭൂഗർഭനിലയിൽ പ്രവർത്തിച്ചിരുന്ന മദ്യനിർമാണ കേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
വ്യാജ മദ്യവും വാറ്റിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും പൊലീസ് കണ്ടുകെട്ടി. പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കഴിഞ്ഞ മാസം ജിലീബ് അൽ ഷുയൂഖിലെ വ്യാജ മദ്യശാലയിൽ ഉൽപാദിപ്പിച്ച വിഷമദ്യം കഴിച്ച് മലയാളികൾ ഉൾപ്പെടെ 23 പേരാണ് മരിച്ചത്.
160 പേർ ചികിത്സ തേടി ഇതേ തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ പേരാണ് പിടിക്കപ്പെട്ടത്. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തി വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Three expatriates arrested in Kuwait for manufacturing fake liquor