റിയാദ്: (gcc.truevisionnews.com) മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ അന്തരിച്ചു . താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഫിറോസാണ് (37) മരിച്ചത്. അസീസിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു,
ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെ താമസിക്കുന്ന മുറിക്കു പുറത്തായി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരാഴ്ച മുമ്പ് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഫിറോസ് കുഴഞ്ഞു വീണിരുന്നതായി പറയപ്പെടുന്നു. പിതാവ്: മുഹമ്മദലി മുസ്‌ലിയാരകത്ത്. വിവാഹിതനായ ഫിറോസിന് ഒരു പെൺകുട്ടിയുണ്ട്.
A young man from Malappuram passed away in Riyadh.