റിയാദ്: (gcc.truevisionnews.com) ജിസാനിലുണ്ടായ വാഹനാപകടത്തിൽ നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു. ജിസാൻ പ്രവിശ്യയിലെ ബനീമാലിക്കിലൂടെ സഞ്ചരിക്കവെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിയുകയായിരുന്നു.
പല തവണ കരണം മറിഞ്ഞ വാഹനത്തിലെ നാല് അധ്യാപകരും തൽക്ഷണം മരിച്ചു. ഡ്രൈവർ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ജിസാനിലെ കിങ് ഫഹദ് സെൻട്രൽ ആശുപത്രിയിലേക്കു മാറ്റി. ദുരന്തത്തിന് ഇരയായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
Car accident in Saudi Arabia Five people including four teachers die