'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കും

'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കും
Sep 16, 2025 09:01 AM | By VIPIN P V

ബഹ്‌റൈൻ : (gcc.truevisionnews.com) ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 31 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഹോപ്പ് പ്രീമിയർ ലീഗിൻ്റെ മൂന്നാം സീസണാണ് ഈ വർഷം നടക്കുക.

സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ വച്ച് ഒക്ടോബർ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായാണ് മത്സരം. ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന HPL ൽ ബഹ്‌റൈനിലെ പ്രമുഖ അസ്സോസിയേഷനുകൾ മത്സരിക്കും. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വ്യക്തിഗത നേട്ടങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് അൻസാർ മുഹമ്മദ് (കൺവീനർ), സിബിൻ സലിം (ചീഫ് കോർഡിനേറ്റർ), ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ ജി, ശ്യാംജിത് കമാൽ, വിപിഷ് എം പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നെന്ന് പ്രസിഡൻറ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3312 5135 (അൻസാർ), 3340 1786 (സിബിൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Hope Premier League One Day Softball Cricket Tournament to be held on October 31

Next TV

Related Stories
പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

Sep 16, 2025 12:07 PM

പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി....

Read More >>
ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

Sep 16, 2025 12:03 PM

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ്...

Read More >>
സൗദിയിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു

Sep 16, 2025 10:33 AM

സൗദിയിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു

ജിസാനിലുണ്ടായ വാഹനാപകടത്തിൽ നാല് അധ്യാപികമാരടക്കം അഞ്ച് പേർ...

Read More >>
കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

Sep 15, 2025 05:39 PM

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ...

Read More >>
'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

Sep 15, 2025 04:04 PM

'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന...

Read More >>
Top Stories

//Truevisionall