Featured

'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

News |
Sep 15, 2025 04:04 PM

ദുബായ് : (gcc.truevisionnews.com) റെക്കോഡ് വിലയിലേക്ക് കുതിച്ചുയരുന്ന സ്വർണത്തിന് ആഭരണ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ദുബായിലെയും യുഎഇയിലെയും സ്വർണ വ്യാപാരികൾ ലാഭവിഹിതം കുറയ്ക്കുന്നതായി റിപ്പോർട്ട്. കൂടാതെ പണിക്കൂലിയിലും ഇളവുകൾ നൽകുന്നു.

സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും വാങ്ങുന്നവർക്ക് അധിക ബാധ്യത വരാതിരിക്കാനാണ് ഈ നടപടികൾ. കഴിഞ്ഞ ദിവസം സ്വർണത്തിന് സർവകാല റെക്കോഡായി 24കാരറ്റ് സ്വർണം ഒരു ഗ്രാമിന് 440.5 ദിർഹവും 22കാരറ്റ് സ്വർണത്തിന് 408 ദിർഹവും രേഖപ്പെടുത്തി. പിന്നീട് വിലയിൽ നേരിയ കുറവുണ്ടായി.

'ന്യായമായ വില' എന്ന തങ്ങളുടെ നയത്തിന് ഊന്നൽ നൽകി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കിടയിലും ഗുണമേന്മയിലും ഡിസൈനിലും വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്താക്കൾക്ക് മികച്ച വാങ്ങൽ അനുഭവം ഉറപ്പാക്കുന്നുവെന്ന് മാലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

സ്വർണവില ഉയർന്നതിനാൽ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനായി യുഎഇയിലെ പല ജ്വല്ലറികളും ലാഭവിഹിതം കുറച്ചിട്ടുണ്ട്. വിൽപന നിലനിർത്താൻ പണിക്കൂലിയിൽ വലിയ കുറവുകളാണ് വരുത്തുന്നത്. ചില വ്യാപാരികൾ പണിക്കൂലിയിൽ 25 ശതമാനത്തിലധികം ഇളവ് നൽകുന്നുണ്ട്.



Big offers Gold sales surge in the UAE despite record prices

Next TV

Top Stories










News Roundup






Entertainment News





//Truevisionall