ഇനി കൂടുതൽ സൗകര്യം; സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം

 ഇനി കൂടുതൽ സൗകര്യം; സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം
Sep 16, 2025 02:44 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com)  സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) അറിയിച്ചു.

സൗദി അറേബ്യയിലെ നാഷണൽ പേയ്‌മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക. സാമ്പത്തിക രംഗം വികസിപ്പിക്കാനും, പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താനും ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.

സൗദി വിഷൻ 2030-ന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഫിനാൻഷ്യൽ സെക്ടർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് സൗദി അറേബ്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സാമയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് ഇത് കരുത്തേകും.

'ഗൂഗിൾ പേ സേവനം, ഉപയോക്താക്കൾക്ക് അവരുടെ 'മാഡ'കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷനിൽ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന, നൂതനവും സുരക്ഷിതവുമായ ഒരു പേയ്മെൻ്റ് അനുഭവം നൽകുന്നു.ഡിജിറ്റൽ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സൗദി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒട്ടനവധി മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ ഭാഗമാണ് ഗൂഗിൾ പേ സേവനത്തിന്റെ ഈ തുടക്കം. ഇത് ഫിൻടെക് സൊല്യൂഷനുകളിൽ ആഗോളതലത്തിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും'- സൗദി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

Google Pay service officially launched in Saudi Arabia.

Next TV

Related Stories
നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല...? ഒമാനിൽ 12,597 കാക്കകളെയും മൈനകളെയും കൊന്നൊടുക്കി, കാർഷിക വിളകൾക്ക് ഭീഷണിയാകുന്നു

Sep 16, 2025 03:39 PM

നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല...? ഒമാനിൽ 12,597 കാക്കകളെയും മൈനകളെയും കൊന്നൊടുക്കി, കാർഷിക വിളകൾക്ക് ഭീഷണിയാകുന്നു

നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല...? ഒമാനിൽ 12,597 കാക്കകളെയും മൈനകളെയും കൊന്നൊടുക്കി, കാർഷിക വിളകൾക്ക്...

Read More >>
ഇ​നി​മു​ത​ൽ സാ​ധാ​ര​ണ ജോ​ലി സ​മ​യം...; ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി നി​രോ​ധ​നം നീ​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

Sep 16, 2025 12:49 PM

ഇ​നി​മു​ത​ൽ സാ​ധാ​ര​ണ ജോ​ലി സ​മ​യം...; ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി നി​രോ​ധ​നം നീ​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

വേ​ന​ൽ​ക്കാ​ല സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക​യി...

Read More >>
പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

Sep 16, 2025 12:07 PM

പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി....

Read More >>
ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

Sep 16, 2025 12:03 PM

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ്...

Read More >>
സൗദിയിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു

Sep 16, 2025 10:33 AM

സൗദിയിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു

ജിസാനിലുണ്ടായ വാഹനാപകടത്തിൽ നാല് അധ്യാപികമാരടക്കം അഞ്ച് പേർ...

Read More >>
'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കും

Sep 16, 2025 09:01 AM

'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കും

'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall