റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ റിജാൽ അൽമായിലുണ്ടായ കനത്ത ഇടിമിന്നലിൽ 72 ആടുകൾ ചത്തു. അൽ അഹ്മൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇടിമിന്നൽ സമയത്ത് ആട്ടിൻ കൂട്ടം മരത്തിനടിയിലായിരുന്നു.
കനത്ത മഴ ഈ മേഖലയിൽ വൻനാശവും വിതച്ചിട്ടുണ്ട്. ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം. കനത്ത മഴയെ തുടർന്ന് ആടുകൾ മരത്തിന് താഴേക്ക് മാറിനിന്നതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗ്രാമത്തിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്.
Heavy rain and lightning kill 72 sheep in Saudi village