ഷാർജ: (gcc.truevisionnews.com) കഴിഞ്ഞാഴ്ച ഷാർജയിൽ മരിച്ച മലപ്പുറം തിരൂർ പുതുപ്പള്ളി സ്വദേശി പ്രേമരാജൻറെ (49) മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലർച്ചെ 3.35ന് ബന്ധുക്കൾ ഏറ്റുവാങ്ങി. ഷാർജയിലെ താമസസ്ഥലത്ത് വെച്ചാണ് പ്രേമരാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, പ്രേമരാജൻറെ ബന്ധുക്കളായ കിരൺ, രാജു, സുരേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. പ്രേമരാജന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടിൽ സംസ്കരിച്ചു
Body of expatriate Malayali who died in Sharjah brought back home