കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തില്‍ അബ്ദലി ഫാമിൽ വാഹനാപകടം. ഒരു പ്രവാസി യുവാവിന് ദാരുണാന്ത്യം. യുവാവ് സഞ്ചരിച്ച മോട്ടോർസൈക്കിൾ അൽ-ഫലാഹ് സ്ട്രീറ്റിൽ വെച്ച് ഒരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
കാർ ഡ്രൈവറെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും, തുടർ അന്വേഷണങ്ങൾക്കായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അധികൃതർ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.കാർഷിക മേഖലകളിലെ റോഡുകളിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
young expatriate dies tragically in a motorcycle car collision in Kuwait