ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി
Aug 30, 2025 12:52 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com)  ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്. ആ​ഗ​സ്റ്റ് 28 മു​ത​ൽ 60 ദി​വ​സ​ത്തെ അ​ധി​ക സ​മ​യ​പ​രി​ധി​യാ​ണ് അ​നു​വ​ദി​ച്ച​ത്. നേരെത്തെ, 2007ലെ ​ട്രാ​ഫി​ക് നി​യ​മം ന​മ്പ​ർ (19) അ​നു​സ​രി​ച്ച് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പു​തുക്കുന്നതിന്​ വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അ​വ​സാ​നി​ച്ചത്തിനെ തു​ട​ർ​ന്നാ​ണ് വീണ്ടും 60 ദിവസം കൂടി ​സ​മ​യ​പ​രി​ധി അനുവദിച്ചത്. വാഹന ഉടമകൾക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം നൽകുകയും, നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ രാജ്യത്ത് റോഡ് സുരക്ഷ ഉ​റ​പ്പാ​ക്കു​ക​യും, എല്ലാ വാഹന യാത്രക്കാരും ഗതാഗതനിയമങ്ങൾ കൃ​ത്യ​മാ​യി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യക്തമാക്കി. ഖ​ത്ത​റി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീകരിക്കുമെന്നും അ​ധി​കൃ​ത​ർ ഓർമിപ്പിച്ചു.

The General Directorate of Traffic has extended the deadline for renewing the registration of expired vehicles in Qatar.

Next TV

Related Stories
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു

Aug 30, 2025 08:50 PM

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം...

Read More >>
'സുരക്ഷാ പിഴവ്';  വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

Aug 30, 2025 05:12 PM

'സുരക്ഷാ പിഴവ്'; വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ...

Read More >>
കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

Aug 30, 2025 03:54 PM

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന്...

Read More >>
കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

Aug 30, 2025 02:08 PM

കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

Aug 30, 2025 01:56 PM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ...

Read More >>
കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

Aug 30, 2025 11:42 AM

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം...

Read More >>
Top Stories

//Truevisionall