Aug 21, 2025 11:49 AM

മനാമ: (gcc.truevisionnews.com) ബഹ്‌റൈനിൽ അംഗപരിമിതർക്ക് തൊഴിൽ സഹായം നൽകുന്നതിനായി ഒരു സ്ഥിരം പദ്ധതി വരുന്നു. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് ഗുണം ചെയ്യും. പദ്ധതിയുടെ പ്രമേയം പാർലമെന്റിൽ സമർപ്പിച്ചു.

തൊഴിലാളി ജോലി മാറിയാലും ആദ്യത്തെ രണ്ട് വർഷം പൂർണമായും ശമ്പളം നൽകുന്നത് ഉൾപ്പെടെയാണ് പുതിയ പദ്ധതി. അംഗപരിമിതരായവർക്ക് ജോലി ചെയ്യാനും അന്തസ്സോടെ ജീവിക്കാനും അവസരം നൽകുന്നതാണ് പദ്ധതിയെന്ന് എംപി ജലാൽ കാധിം വിശദമാക്കി. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുകയാണ് ലക്ഷ്യം.

A permanent scheme is coming to provide employment assistance to the disabled in Bahrain.

Next TV

Top Stories