പരിശോധനകൾ ശക്തം; സ്ത്രീ നടത്തിയ മദ്യനിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്, പ്രവാസികൾ അറസ്റ്റിൽ

പരിശോധനകൾ ശക്തം; സ്ത്രീ നടത്തിയ മദ്യനിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്, പ്രവാസികൾ അറസ്റ്റിൽ
Aug 17, 2025 11:21 AM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലുണ്ടായ വിഷ മദ്യദുരന്തത്തിനെ തുടർന്ന് പരിശോധനകൾ ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ഫഹാഹീൽ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിർമ്മാണ കേന്ദ്രത്തിൽ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു, കൂടാതെ, അബു ഹലീഫ പ്രദേശത്ത് മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

അതേസമയം രാജ്യത്തെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ മരിക്കുകയും, 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുതൽ മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായത്. 23 പ്രവാസികൾ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു.

61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പലരും ഗുരുതരാവസ്ഥയിൽ കഴിയുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദുരന്തത്തിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ പ്രവാസികളാണ് മരണപ്പെട്ടത്. നിരവധി മലയാളികൾ മരണപ്പെട്ടതായാണ് റിപ്പോർട്ട്.

Strong inspections Lightning raid on a liquor manufacturing facility run by a woman expatriates arrested

Next TV

Related Stories
ഹൃദയഘാതം:  കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

Dec 26, 2025 07:36 PM

ഹൃദയഘാതം: കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

മലയാളി വിദ്യാർഥിനി ഷാർജയിൽ...

Read More >>
അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നു, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു

Dec 26, 2025 05:09 PM

അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നു, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു

ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം...

Read More >>
മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക പാതകൾ

Dec 26, 2025 02:41 PM

മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക പാതകൾ

മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക...

Read More >>
പുതുവത്സര ആഘോഷങ്ങൾക്ക് മഴ തടസ്സമാകുമോ? യുഎഇയിൽ പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dec 26, 2025 02:14 PM

പുതുവത്സര ആഘോഷങ്ങൾക്ക് മഴ തടസ്സമാകുമോ? യുഎഇയിൽ പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്ത് ഈ ആഴ്ച മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ...

Read More >>
സമൂഹമാധ്യമത്തിൽ പരസ്യമായി അധിക്ഷേപിച്ചു; അജ്മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും

Dec 26, 2025 01:45 PM

സമൂഹമാധ്യമത്തിൽ പരസ്യമായി അധിക്ഷേപിച്ചു; അജ്മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും

ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമായി അധിക്ഷേപിച്ചു,യുവതിക്ക് ആറുമാസം തടവും...

Read More >>
Top Stories

News Roundup