കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിൽ സെപ്റ്റംബർ നാലിന് വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ഈ ദിവസം എല്ലാ മന്ത്രാലയങ്ങളും, സർക്കാർ ഏജൻസികളും, പൊതു സ്ഥാപനങ്ങളും അവധി ആയിരിക്കും. അതേസമയം അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കും.
വെള്ളി, ശനി ദിവസങ്ങൾ വാരാന്ത അവധി ആയതിനാൽ ഞായറാഴ്ചയാകും ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുക. ഇതോടെ മൂന്നു ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
for expatriate Malayalees Kuwait declares Prophet's Day holiday