ഇനി സുരക്ഷിതം ...; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കുവൈത്തിൽ ആധുനിക സാങ്കേതികവിദ്യ

ഇനി സുരക്ഷിതം ...; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കുവൈത്തിൽ ആധുനിക സാങ്കേതികവിദ്യ
Aug 29, 2025 04:51 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കുവൈത്തിലെ ബാങ്കുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെ.ബി.എ.) അറിയിച്ചു. തട്ടിപ്പുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിൽ ഈ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഈ നീക്കം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ശ്രദ്ധേയമായ നേട്ടമാണെന്ന് കെ.ബി.എ. ഡെപ്യൂട്ടി ചീഫ് ശൈഖ അൽ-ഇസ്സ പ്രസ്താവനയിൽ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ വളരെ വേഗത്തിലുള്ളതും ഫലപ്രദവുമാണ്. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളോട് കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് വേഗത്തിൽ പ്രതികരിക്കുന്നുണ്ടെന്നും അൽ-ഇസ്സ ചൂണ്ടിക്കാട്ടി.

Modern technology in Kuwait to prevent online financial fraud

Next TV

Related Stories
'സുരക്ഷാ പിഴവ്';  വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

Aug 30, 2025 05:12 PM

'സുരക്ഷാ പിഴവ്'; വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ...

Read More >>
കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

Aug 30, 2025 03:54 PM

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന്...

Read More >>
കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

Aug 30, 2025 02:08 PM

കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

Aug 30, 2025 01:56 PM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ...

Read More >>
ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

Aug 30, 2025 12:52 PM

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്....

Read More >>
കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

Aug 30, 2025 11:42 AM

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം...

Read More >>
Top Stories

//Truevisionall