Featured

മൈനകൾക്ക് 'നോ എൻട്രി'; പ്രതിരോധ നടപടികളുമായി ഖത്തർ

Gulf Focus |
Aug 6, 2025 03:42 PM

ഖത്തർ: (gcc.truevisionnews.comഖത്തറിൽ, അധിനിവേശ ജീവിവർഗ്ഗങ്ങളായ മൈനകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതിക്ക് ദോഷകരമായ ഈ പക്ഷികളുടെ എണ്ണം കുറയ്ക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണം മന്ത്രാലയം അഭ്യർത്ഥിച്ചു. മൈനകളുടെ വ്യാപനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും ഈ വിവരങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻ്റെ (ഐ.യു.സി.എൻ) പട്ടികയനുസരിച്ച് ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ പക്ഷികളിൽ ഒന്നാണ് മൈന. മറ്റ് പക്ഷികളെയും മൃഗങ്ങളെയും ആക്രമിക്കുന്നതിന് പുറമെ, വിളകൾക്ക് നാശമുണ്ടാക്കാനും പക്ഷിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പരത്താനും ഇവയ്ക്ക് സാധ്യതയുണ്ടെന്ന് 2009-ൽ നടന്ന ഒരു പഠനം പറയുന്നു.

മൈനകളെ കാണുന്ന സ്ഥലങ്ങളോ കൂടുകൂട്ടുന്ന ഇടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുക, മൈനകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കുക,തുറന്ന സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം അവശിഷ്ടങ്ങൾ ഉണ്ടാകരുത്, വീടിന്റെ ഭിത്തികളിലും മേൽക്കൂരകളിലും സമീപത്തെ മരങ്ങളിലും മൈനകൾ കൂടുകൂട്ടിയിട്ടില്ലെന്ന് ഉറപ്പാക്കുക, മൈനകളെ പിടികൂടാൻ പൊതുസ്ഥലങ്ങളിൽ വെച്ചിട്ടുള്ള കെണികൾ നശിപ്പിക്കാതിരിക്കുക, പിടിക്കപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ അനുവദിക്കുക തുടങ്ങിയവയാണ് മന്ത്രാലയത്തിന്റെ പ്രധാന നിർദേശങ്ങൾ. ഈ നടപടികളിലൂടെ ഖത്തറിൻ്റെ പരിസ്ഥിതിയെ സംരക്ഷിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Ministry of Environment and Climate Change takes strict measures to control invasive species of mynahs in Qatar

Next TV

Top Stories










//Truevisionall