Jul 10, 2025 08:42 AM

റിയാദ്: (gcc.truevisionnews.com) സൗദിയിൽ ഗ്യാസോലിൻ ഇന്ധനത്തിന്റെ നിറത്തിലുള്ള വ്യത്യാസങ്ങൾ മോശം ഗുണനിലവാരത്തിന്റെയോ, ഉൽപന്ന സുരക്ഷയുടെയോ സൂചകമല്ലെന്ന് ഇന്ധന വിതരണ കേന്ദ്രങ്ങളുടേയും സർവീസ് സെന്ററുകളുടേയും സ്റ്റാൻഡിങ് എക്സിക്യൂട്ടീവ് കമ്മറ്റി സ്ഥിരീകരിച്ചു. ഓരോ സ്റ്റേഷനിൽ നിന്നും വിതരണം ചെയ്യുന്ന പെട്രോൾ ഇന്ധനങ്ങളുടെ നിറവ്യത്യാസം കാണിക്കുന്ന വിഡിയോകൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയുമായി അധികൃതർ രംഗത്തെത്തിയത്. സൗദിയിൽ ഉപയോഗിക്കുന്ന 91 ഒക്ടേൻ ഗ്യാസോലിൻ, 95 ഒക്ടേൻ ഗ്യാസോലിൻ എന്നീ രണ്ടു തരം വാഹന ഇന്ധനങ്ങളുടെ തരം തിരിവ് സൂചിപ്പിക്കാൻ മാത്രമായാണ് നിറം ഒരു പ്രത്യേക അടയാളമായി ചേർത്തിരിക്കുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾക്കുള്ളിൽ നിരവധി സ്വീകാര്യമായ നിറത്തിലുള്ള ഡിഗ്രികളുണ്ടെന്നും വ്യക്തമാക്കി.

എല്ലാ ഇന്ധന വിതരണ സ്റ്റേഷനുകളിലും പരിശോധനാ സംഘങ്ങൾ ഇടയ്ക്കിടെ സന്ദർശനം നടത്തി പെട്രോളിയം ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിച്ച് ഗുണനിലവാരവും സുരക്ഷാ സവിശേഷതകളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും സമിതി പറഞ്ഞു. സൗദിയിലെ ഇന്ധന വിതരണ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങളോ അന്വേഷണങ്ങളോ റിപ്പോർട്ട് ചെയ്യുന്നതിന് 8001244777 എന്ന ഏകീകൃത നമ്പർ വഴിയോ പാർട്ണേഴ്സ് സർവീസസ് ആപ്പ് വഴിയോ വ്യക്തികൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കമ്മറ്റി അറിയിച്ചു.





The color of petrol at each station varies according to Saudi authorities

Next TV

Top Stories










News Roundup






//Truevisionall