മസ്കത്ത്: [gcc.truevisionnews.com] ഒമാനിൽ വിൽക്കുന്ന എക്സൈസ് നികുതി ബാധകമായ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും നിയമസാധുതയും ഉറപ്പുവരുത്താൻ കർശന നിർദ്ദേശങ്ങളുമായി ടാക്സ് അതോറിറ്റി. വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴികെയുള്ള എല്ലാ എക്സൈസ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാണെന്ന് അതോറിറ്റി അറിയിച്ചു.
പരിശോധനയ്ക്ക് 'താകദ്' ആപ്പ് ഉൽപ്പന്നങ്ങളിലെ നികുതി സ്റ്റാമ്പുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ പൊതുജനങ്ങൾക്ക് 'താകദ്' (Taqad) എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ഉൽപ്പന്ന പാക്കേജിംഗിലുള്ള ഡിജിറ്റൽ അടയാളം ഈ ആപ്പ് വഴി സ്കാൻ ചെയ്യുന്നതിലൂടെ, അവ ദേശീയ നികുതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കൾക്ക് സ്വയം ഉറപ്പുവരുത്താൻ സാധിക്കും.
വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയുക. റീട്ടെയിൽ മേഖലയിലെ വിശ്വാസ്യത നിലനിർത്തുക.ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുക.തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
സർട്ടിഫിക്കേഷൻ ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുന്നത് തടയുന്നതിനുള്ള പ്രധാന നിയന്ത്രണ മാർഗ്ഗമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് ഈ പരിശോധന നടത്തണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
Oman introduces new requirements to ensure the reliability of excise products


































