---
title: "യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; താപനില കുറയും, ജാഗ്രതാനിർദേശം"
english_title: "Rain and fog likely in UAE  Temperatures to drop caution issued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334813/rain-and-fog-likely-in-uae-temperatures-to-drop-caution-issued"
published_at: "2026-01-05T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b740b2145b_uae_rain.jpg"
keywords: []
---

# യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; താപനില കുറയും, ജാഗ്രതാനിർദേശം

> **Lead Summary:** **ദുബായ്: ** പുതുവർഷത്തിന് പിന്നാലെ യുഎഇയിൽ കാലാവസ്ഥാ മാറ്റം. ഇന്ന് മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻഎംസി) അറിയിച്ചു. തിങ്കളാഴ്ച വടക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ പൊടിക്കാറ്റും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

**ദുബായ്: ** പുതുവർഷത്തിന് പിന്നാലെ യുഎഇയിൽ കാലാവസ്ഥാ മാറ്റം. ഇന്ന് മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻഎംസി) അറിയിച്ചു. തിങ്കളാഴ്ച വടക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ പൊടിക്കാറ്റും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അബുദാബിയിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. അബുദാബിയിൽ പരമാവധി 25 ഡിഗ്രിയും ദുബായിൽ 26 ഡിഗ്രിയും താപനില രേഖപ്പെടുത്തിയേക്കാം. പടിഞ്ഞാറൻ മേഖലകളിലാണ് താപനിലയിൽ പ്രകടമായ കുറവുണ്ടാകുക.

അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ രാത്രിയിലും പുലർച്ചെയും ആഭ്യന്തര-തീരദേശ മേഖലകളിൽ മൂടൽമഞ്ഞ് (Fog/Mist) രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ അറേബ്യൻ ഗൾഫ് തീരങ്ങളിൽ ജാഗ്രത പാലിക്കണം. അതേസമയം ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കും.

പൊടിക്കാറ്റും മൂടൽമഞ്ഞുംകാരണം കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദേശിച്ചു. ജനുവരി 8 വരെ കാലാവസ്ഥയിൽ അനിശ്ചിതത്വം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334813/rain-and-fog-likely-in-uae-temperatures-to-drop-caution-issued)