കുവൈത്ത് സിറ്റി: (gcc.truevisionnews.com) മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) കുവൈത്തിൽ അന്തരിച്ചു . കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അൻവർ കാളികാവിന്റെ മകനാണ്.
വെള്ളിയാഴ്ച സ്ട്രോക്ക് കാരണം അദാൻ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. കെ.ഒ.സിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ മഹബൂല യൂനിറ്റ് റിലീഫ് സെക്രട്ടറിയും സജീവ പ്രവർത്തകാനുമായിരുന്നു. മയ്യിത്ത് കുവൈത്തിൽ ഖബറടക്കും. മാതാവ്: പി.പി. റസീന. ഭാര്യ: ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം. സഹോദരങ്ങൾ: ഹന, ഹനൂന.
Expatriate Malayali passes away Kuwait