മത്ര: (gcc.truevisionnews.com) ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ അന്തരിച്ചു . മത്ര അറേബ്യന്‍ ടെക്സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്ന മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാർ (55) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദീർഘകാലമായി മത്രയില്‍ പ്രാവസ ജീവിതം നയിച്ചു വരുന്നു. നേരത്തെ ഇന്ത്യന്‍ സ്കൂൾ ബസ് ഡ്രൈവറായും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: ഭാസ്കരന്‍ നായര്‍.മാതാവ്: സരസ്വതി അമ്മ. ഭാര്യ: ശീലാകുമാരി.
#native #Alappuzha #passed #away #Oman #following #heartattack.