#healthministry | ഉംറ തീർത്ഥാടകർ മെ​നി​ഞ്ചൈ​റ്റി​സ് വാ​ക്സി​ൻ സ്വീകരിക്കണം; അറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം

#healthministry | ഉംറ തീർത്ഥാടകർ മെ​നി​ഞ്ചൈ​റ്റി​സ് വാ​ക്സി​ൻ സ്വീകരിക്കണം; അറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം
Jan 19, 2025 02:23 PM | By Athira V

മസ്കറ്റ്: ( gccnews.in ) ഒമാനില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം.

ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാവരും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 10 ദി​വ​സം മു​മ്പെ​ങ്കി​ലും ക്വാ​ഡ്രി​വാ​ല​ന്റ് മെ​നിം​ഗോ​കോ​ക്ക​ൽ ക​ൺ​ജ​ഗേ​റ്റ് വാ​ക്സി​ൻ (എ.​സി.​​വൈ.​ഡ​ബ്ല്യു135) സ്വീ​ക​രി​ക്ക​ണമെന്നാണ് അറിയിപ്പ്. തീര്‍ത്ഥാടകര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് തരാസുദ് സംവിധാനം വഴി നേടിയിരിക്കണം.

അഞ്ച് വര്‍ഷത്തേക്ക് ഈ സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ട്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും വാക്സിന്‍ സ്വീകരിക്കണം.

എല്ലാ ഗവര്‍ണറേറ്റിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ മന്ത്രാലയം പ്രത്യേകമായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിന്‍ ലഭ്യമാണ്. ഇതിന് പുറമെ ഉംറയ്ക്ക് പുറപ്പെടും മുമ്പ് ഫ്ലൂ വാക്സിന്‍റെ സിങ്കിള്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.












#Umrah #pilgrims #should #receive #meningitis #vaccine #Ministry #Health #issued #notification

Next TV

Related Stories
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Feb 4, 2025 10:23 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....

Read More >>
കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

Feb 4, 2025 10:20 PM

കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി...

Read More >>
ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

Feb 4, 2025 08:06 PM

ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും...

Read More >>
കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

Feb 4, 2025 04:43 PM

കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു...

Read More >>
ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

Feb 4, 2025 03:43 PM

ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

ബർഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങൾ കൂടുതലായും...

Read More >>