#survey | തലസ്‌ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്ര സർവേ നടത്താൻ ഒരുങ്ങി കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്

 #survey | തലസ്‌ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്ര സർവേ നടത്താൻ ഒരുങ്ങി കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്
Sep 21, 2024 05:29 PM | By ShafnaSherin

മനാമ: (gcc.truevisionnews.com)രാജ്യ തലസ്‌ഥാനമായ മനാമയിലെ എല്ലാ വാണിജ്യ കെട്ടിടങ്ങളുടെയും റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും അവസ്ഥകൾ വിലയിരുത്തുന്നതിനായി സമഗ്രമായ സർവേ നടത്തുന്നതിന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിനോട് ഉത്തരവിട്ടു.

റാസ് റുമാൻ മുതൽ നെയിം വരെ നീളുന്ന പ്രദേശത്തെ കെട്ടിടങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തുക.മനാമ സൂക്ക് പ്രദേശത്തിൻ്റെ സ്വഭാവം സംരക്ഷിച്ചുകൊണ്ടും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും പുനർവികസനം ചെയ്യാനുള്ള പദ്ധതി ആരംഭിക്കാൻ വേണ്ടിയാണ് ഈ സർവേ.

കെട്ടിടങ്ങളുടെ ദൃഢതയും കരുത്തും. കൂടാതെ അവയുടെ ചരിത്രപരാമായ സവിശേഷതകളും ഈ സർവേയിൽ ഉൾപ്പെടും. ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശത്തെത്തുടർന്ന് പഴയ മനാമ ടൗണിൻ്റെ നവീകരിച്ച ഭൂപടം തയാറാക്കുന്നതിന് ബോർഡ് നേതൃത്വം നൽകിയിരുന്നു.

സൂക്കിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടേക്കുള്ള റോഡുകൾ ഉൾപ്പെടെയുള്ള അടിസ്‌ഥാന വികസന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട് പഴയ തലസ്ഥാനത്ത് വാണിജ്യ കെട്ടിടങ്ങളും പാർപ്പിട വസ്‌തുക്കളും സംരക്ഷിക്കാൻ അതിമോഹമായ പദ്ധതി തയാറാക്കിയിട്ടുള്ളത്.

ഇവിടെയുള്ള ചരിത്രപരമായ കെട്ടിടങ്ങൾ നിലനിൽക്കുമോ, ഭാഗികമായോ മുഴുവനായോ തകരുമോ, അല്ലെങ്കിൽ തീ, മറ്റു പ്രകൃതി ക്ഷോഭങ്ങൾ അല്ലെങ്കിൽ സാങ്കേതിക തകരാറുകൾ എന്നിവയ്ക്ക് ഇരയാകുമോ എന്ന് ആർക്കും അറിയില്ലെന്നും ഓരോ ഘടനയുടെയും കൃത്യമായ നില അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ബോർഡ് ചെയർമാൻ സലേഹ് തറാദാ പറഞ്ഞു.ജീവനും സ്വത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ഒരു കെട്ടിട സുരക്ഷാ റിപ്പോർട്ട് അത്യാവശ്യമാണ്.

അഗ്നിബാധ, ഘടനാപരമായ തകർച്ച, വൈദ്യുത തകരാറുകൾ, അപകടകരമായ വസ്തുക്കളുടെ ചോർച്ച തുടങ്ങിയ അപകടസാധ്യതകൾ സർവേയിലൂടെ ലഘൂകരിക്കാൻ സഹായിക്കുന്നതിനാൽ സിവിൽ ഡിഫൻസ് വർഷം തോറും സർവേ അപ്‌ഡേറ്റ് ചെയ്യും.

ഇത് അപകടങ്ങളുടെ സാധ്യത കുറയ്ക്കുക മാത്രമല്ല, കെട്ടിടങ്ങൾ താമസത്തിത്തിന് അനുയോജ്യമാണെന്ന് നിവാസികൾക്കും പൊതുജനങ്ങൾക്കും ഉറപ്പു ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെട്ടിടത്തിൻ്റെ അടിസ്ഥാനം മുതൽ മേൽക്കൂര വരെ, പ്രത്യേക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന പിഴവുകൾ അടക്കം കണ്ടെത്തുന്നതിന് കെട്ടിടത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിക്കും.

സർവേയർമാർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനും നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത പ്രശ്നങ്ങൾ കണ്ടെത്താനും ഡ്രോണുകളും തെർമൽ ഇമേജിങ് ഉപകരണങ്ങൾ അടക്കമുള്ളവയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

തലസ്ഥാനത്തെ കെട്ടിടങ്ങളുടെയും ഉപയോഗിച്ച വസ്തുക്കളുടെയും ചരിത്രപരമായ മൂല്യം വിലയിരുത്തുന്നതിനായി ബോർഡ്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻ്റിക്വിറ്റീസുമായും മറ്റ് മന്ത്രാലയങ്ങളുമായും സർക്കാർ സ്ഥാപനങ്ങളുമായും സഹകരിക്കും.

കഴിഞ്ഞ 150 വർഷമായി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഓൾഡ് ടൗൺ മനാമ, 2019-ൽ യുനെസ്‌കോ നോമിനേഷനായി താൽക്കാലിക പട്ടികയിൽ ഇടംപിടിച്ചിരുന്നു.

ഹവാർ ദ്വീപുകളും അവാലി ഓയിൽ സെറ്റിൽമെൻ്റുമാണ് ഈ പട്ടികയിൽ ഇടം പിടിച്ച രാജ്യത്തെ മറ്റു രണ്ടു ചരിത്ര പ്രദേശങ്ങൾ. പഴയ മനാമ സൂക്കിന് പുറമെ, അൽ ഫദേൽ മോസ്‌ക് മിനാരത്ത്, അൽ മെഹ്‌സ മോസ്‌ക്, അൽ അവധി മോസ്‌ക്, ഖലാഫ് ഹൗസ്, ബഹ്‌റൈൻ പോസ്റ്റ് മ്യൂസിയം, ബാബ് അൽ ബഹ്‌റൈൻ എന്നിവയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

#Capital #Board #Trustees #set #conduct #comprehensive #survey #buildings #capital

Next TV

Related Stories
'ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ല, ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകും' - സൗദി അറേബ്യ

Sep 9, 2025 09:09 PM

'ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ല, ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകും' - സൗദി അറേബ്യ

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ....

Read More >>
ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

Sep 9, 2025 09:02 PM

ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​...

Read More >>
ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന

Sep 9, 2025 07:46 PM

ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന

ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന്...

Read More >>
ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

Sep 9, 2025 05:33 PM

ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക്...

Read More >>
യാത്രാമദ്ധ്യേ ഇന്ധന ചോർച്ച; സൗദിയിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ ദുരന്തം

Sep 9, 2025 05:33 PM

യാത്രാമദ്ധ്യേ ഇന്ധന ചോർച്ച; സൗദിയിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ ദുരന്തം

യാത്രാമദ്ധ്യ ഇന്ധന ചോർച്ച; സൗദിയിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ...

Read More >>
പ്രവാസികളെ ഞെട്ടിച്ച് സ്വർണവില; യുഎഇയിലെ സ്വർണവിലയിൽ റെക്കോർഡ് വർധന; നിരക്ക് ഇനിയും ഉയരാൻ സാധ്യത

Sep 9, 2025 05:25 PM

പ്രവാസികളെ ഞെട്ടിച്ച് സ്വർണവില; യുഎഇയിലെ സ്വർണവിലയിൽ റെക്കോർഡ് വർധന; നിരക്ക് ഇനിയും ഉയരാൻ സാധ്യത

പ്രവാസികളെ ഞെട്ടിച്ച് സ്വർണവില; യുഎഇയിലെ സ്വർണവിലയിൽ റെക്കോർഡ് വർധന; നിരക്ക് ഇനിയും ഉയരാൻ...

Read More >>
Top Stories










News Roundup






//Truevisionall