#Marriageregistration | ബഹ്റൈനിലെ വിവാഹ റജിസ്ട്രേഷൻ; ലഹരി ഉപയോഗം പരിശോധിക്കാൻ ആലോചന

#Marriageregistration |  ബഹ്റൈനിലെ വിവാഹ റജിസ്ട്രേഷൻ; ലഹരി ഉപയോഗം പരിശോധിക്കാൻ ആലോചന
Jul 21, 2024 08:11 PM | By Adithya N P

മനാമ :(gcc.truevisionnews.com)ബഹ്‌റൈനിൽ നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാൻ ഇനി മുതൽ ലഹരി ഉപയോഗം, മാനസിക നില എന്നിവയും പരിശോധിക്കണമെന്ന് ആവശ്യം. നിലവിലുള്ള ആരോഗ്യ പരിശോധനകൾക്ക് പുറമെയാണിത്.

പാർലമെന്‍റിൽ നാഷനൽ സ്ട്രാറ്റജിക് ബ്ലോക്ക് പ്രസിഡന്‍റും എംപിയുമായ അഹമ്മദ് അൽ സലൂം ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് ശുപാർശ സമർപ്പിച്ചു. 

നിലവിൽ വിവാഹത്തിന് മുൻപ് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, ക്ഷയ രോഗ നിർണങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. പുതിയ ശുപാർശ ബഹ്‌റൈനിൽ വച്ച് വിവാഹിതരാകുന്ന വിദേശ പൗരന്മാർക്കും ബാധകമാകും.

വിവാഹത്തിന് മുൻപ് നിർബന്ധിത ആരോഗ്യ പരിശോധനകൾ ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബഹ്‌റൈൻ. പാരമ്പര്യ രോഗങ്ങളും അരിവാൾ രോഗം പോലുള്ളയവും തലമുറകളിലേക്ക് പടരാതിരിക്കാനും ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് രാജ്യത്ത് ഇത്തരം ഒരു 'പ്രീ മാരിയേജ്' ടെസ്റ്റ് നിയമം കൊണ്ടുവന്നത്.

പങ്കാളികൾ കൃത്യമായ ആരോഗ്യ വിവരങ്ങൾ അറിയുന്നത് തീർച്ചയായും പരസ്പര ഐക്യം നിലനിർത്താനും വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് അഹമ്മദ് അൽ സലൂം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയും അടുത്തിടെ വിവാഹത്തിനു മുൻപുള്ള പരിശോധനകൾ നിയമപരമാക്കിയിരുന്നു.

#drugs #mental #health #premarital #tests #proposed

Next TV

Related Stories
കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

Jan 23, 2026 05:17 PM

കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക്...

Read More >>
തീർഥാടക പ്രവാഹം: മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത് 5.4 കോടി പേർ

Jan 23, 2026 02:29 PM

തീർഥാടക പ്രവാഹം: മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത് 5.4 കോടി പേർ

തീർഥാടക പ്രവാഹം: മക്ക ഹറം പള്ളിയിൽ മാത്രം എത്തിയത് 5.4 കോടി...

Read More >>
പൊലീസിനെ കണ്ടപ്പോൾ ഓടി; ക്രിസ്റ്റൽ മെത്തുമായി രണ്ട് അറബ് പൗരന്മാർ കുവൈത്ത് പൊലീസിന്റെ പിടിയിൽ

Jan 23, 2026 01:51 PM

പൊലീസിനെ കണ്ടപ്പോൾ ഓടി; ക്രിസ്റ്റൽ മെത്തുമായി രണ്ട് അറബ് പൗരന്മാർ കുവൈത്ത് പൊലീസിന്റെ പിടിയിൽ

പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടി, സംശയാസ്പദമായ സാഹചര്യം, പ്രവാസി യുവാക്കളെ പിടികൂടിയപ്പോൾ കൈവശം ക്രിസ്റ്റൽ...

Read More >>
റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം; മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ഗ​താ​ഗ​ത വ​കു​പ്പ്

Jan 23, 2026 11:18 AM

റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം; മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ഗ​താ​ഗ​ത വ​കു​പ്പ്

റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം, മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ഗ​താ​ഗ​ത...

Read More >>
സൗദിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

Jan 23, 2026 11:08 AM

സൗദിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

സൗദിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം, രണ്ട് തൊഴിലാളികൾ...

Read More >>
Top Stories

News Roundup