മനാമ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഡിസംബർ 19 മുതൽ രാജ്യം യെല്ലോ ജാഗ്രത ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ സമിതി അറിയിച്ചു. അടുത്ത വർഷം ജനുവരി 31വരെ ഇത് തുടരും. നിലവിൽ ഗ്രീൻ ലെവലാണ് രാജ്യം പിന്തുടരുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് വ്യാപിച്ചിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെതന്നെ പ്രഖ്യാപിച്ച യെല്ലോ ലെവൽ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മെഡിക്കൽ സമിതി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ ഭാഗമായി വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും സമിതി ഓ ർമിപ്പിച്ചു.
ബഹ്റൈനിൽ ഒരാൾക്ക് മാത്രമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം വിദേശത്തുനിന്നെത്തിയ യാത്രക്കാരനായിരുന്നു ഇത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും.
Code resistance: Yellow level alert from 19 onwards































