മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. നരിക്കുനി പാടന്നൂർ മേക്കയിൽപാട് പി. പവിത്രൻ (55) ആണ് മരിച്ചത്.
മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം. ബഹ്റൈനിലെത്തിയിട്ട് 16 വർഷമായി. മുഹറഖിലെ ട്വിൻസ് സലൂണിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ബിന്ദു. മക്കൾ: ആദർശ് (ബഹ്റൈൻ), അഭിജിത്. മനോജ് വടകരയുടെ നേതൃത്വത്തിൽ ബി.കെ.എസ്. എഫ് ടീം അംഗങ്ങളുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.
#native #Kozhikode #passedaway #Bahrain


































